Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awards 2026

Pathanamthitta

പു​ര​സ്കാ​ർ 2026: സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ​ക്കും മി​ക​വു​ക​ൾ​ക്കും മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ആ​ദ​രം

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ​ർ​പ്പി​ത സേ​വ​നം നി​ർ​വ​ഹി​ച്ച​വ​രെ​യും മി​ക​വ് തെ​ളി​യി​ച്ച സ​ഭാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി പു​ര​സ്കാ​ർ 2026 തി​രു​വ​ല്ല ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യ്ക്കു സ​മ്മേ​ള​ന​ത്തി​ൽ പ്ര​ത്യേ​ക ആ​ദ​രം ന​ൽ​കി.

ഇ​ക്കൊ​ല്ല​ത്തെ മാ​ർ​ത്തോ​മ്മാ മാ​ന​വ സേ​വ അ​വാ​ർ​ഡ് സെ​യ്റേ​യ് ആ​ശാ​ഭ​വ​ൻ സ്ഥാ​പ​ക​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ വ​ർ​ഗീ​സ് ഏ​ബ്ര​ഹാ​മി​ന് സ​മ്മാ​നി​ച്ചു. സ​ഭ​യു​ടെ സ​ജീ​വ ശു​ശ്രൂ​ഷ​യി​ൽ​നി​ന്ന് വി​ര​മി​ച്ച 24 വൈ​ദി​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ഭ​ദ്രാ​സ​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക​ക​ൾ​ക്കു​മാ​യി വി​ക​സി​പ്പി​ച്ച പു​തി​യ സോ​ഫ്റ്റ് വെ​യ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന, ഇ​ട​വ​ക ത​ല​ങ്ങ​ളി​ലെ വി​വി​ധ ഭ​ര​ണ​പ​ര​വും സം​ഘ​ട​നാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ഏ​കോ​പി​ത​വു​മാ​ക്കു​ന്ന​തി​നും വി​വ​ര​സം​വി​ധാ​ന​ങ്ങ​ളെ ഡി​ജി​റ്റ​ൽ രീ​തി​യി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ സം​വി​ധാ​നം. സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ പ്ര​സം​ഗി​ച്ചു.
ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്‌ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്ര​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, സ​ക്ക​റി​യാ​സ് മാ​ർ അ​പ്രേം, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, സ​ഭാ ട്ര​സ്റ്റി അ​ൻ​സി​ൽ സ​ക്ക​റി​യ കോ​മാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up